Monday 2 July 2012

വഴിയില്‍ നിന്നും വീണു കിട്ടിയത്

വ്യവസായ മന്ത്രി കുഞ്ഞാലി കുട്ടി മാത്രം വെള്ളാപ്പള്ളിക്ക് സ്വീകാര്യനായത്  ദുരൂഹത വര്‍ദ്ധിപ്പിക്കുന്നതാണ് .
സുകുമാരന്‍ നായര്‍ തങ്ങളും കുഞ്ഞാലികുട്ടിക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്നു ...ബാക്കിയുള്ള ലീഗുകാരെല്ലാം തീവ്രവാദികളും ... :-/
കുഞ്ഞാലികുട്ടി  തണുപ്പ് കഴിക്കുന്ന കോപ്പയില്‍ സമുദായത്തിന്‍റെ മൊത്തം അവകാശം അടിയറവ് വെച്ചതിന്‍റെ അംഗീകാരമായിരിക്കാം എന്ന് കരുതാം  ..!!
മറ്റൊന്നും ശ്രദ്ധിക്കേണ്ടത് തന്നെ...മുഖ്യ ധാര മാധ്യമങ്ങള്‍ ഫ്രണ്ടുകളെയും  എസ്.ഡി.പി.ഐയെയും അവഗണിച്ചിരുന്നു ഈ കാലം വരെ ...
ആ നിലയിലേക്ക് അവരെ സമൂഹത്തിനു മുന്നില്‍ തുറന്നു കാട്ടിയത് യൂത്ത് ലീഗ് മുന്‍ സംസ്ഥാന പ്രസിഡണ്ടും നിലവില്‍  ലീഗ് എം.എല്‍.എയും ആയ കെ.എം ഷാജി അടക്കമുള്ളവരാണ്... പക്ഷെ എയ്ഡഡ് സ്കൂള്‍ വിവാദത്തില്‍ ലീഗിന്‍റെ മുഖ പത്രമായ ചന്ദ്രികയില്‍ ജൂണ്‍ 29 ന് എസ്.ഡി.പി.ഐ യുടെയും ഫ്രണ്ടിന്‍റെയും നിലപാടുകള്‍ക്ക് കോളം കൊടുത്തു... ഇത് വന്‍ വിവാദം സൃഷ്ടിച്ചിരിക്കുകയാണ്. ഇതെങ്ങനെ വന്നു എന്നാണ് സാധാരണക്കാരായ ലീഗ് പ്രവര്‍ത്തകര്‍ക്ക് മനസ്സിലാകാത്തത്...


തീവ്രവാദികളോട് ലീഗ് കടുത്ത നിലപാടാണ് സ്വീകരിച്ചതെങ്കിലും,  എന്നും അയഞ്ഞ സമീപനം സ്വീകരിച്ച കുഞ്ഞാലിക്കുട്ടിയുടെ ഇടപെടലാണ് ഇതിനു പിന്നിലെന്ന് സംശയിക്കുന്നു. ഇത് കൊണ്ടൊന്നും കുഞ്ഞാലിക്കുട്ടിയുടെ ഇമേജിന് കോട്ടം സംഭവിച്ചില്ല...കൂടുതല്‍ സ്വീകര്യമാകുകയും ചെയ്യുന്നു ... അപ്പോള്‍ പിന്നെ എന്‍.എസ്.എസ്സും എസ്.എന്‍.ഡി.പിയും പറയുന്ന ഈ തീവ്രവാദം എന്താണ്  ?


സാധുവായ മന്ത്രി മുനീറിനെയും അബ്ദുറബ്ബിനെയും, സ്വന്തം കാര്യം മാത്രം നോക്കി പോകുന്ന മന്ത്രി ഇബ്രാഹിം കുഞ്ഞിനേയും അലിയെയും തീവ്രവാദി എന്ന് വിളിച്ചതിന്‍റെ തമാശയാണ് മനസ്സിലാകാത്തത് ...

ഉമ്മച്ചന്‍റെ ഉമ്മാക്കികളിയില്‍ പെട്ട   ഇ-മെയില്‍ വിവാദവും ,അഞ്ചാം മന്ത്രി പ്രശ്നവും , ഇപ്പോഴോത്തെ സ്കൂള്‍ വിവാദവും കേരളത്തെ
കരുതിയിരിക്കാന്‍ പഠിപ്പിച്ചു...


എല്ലാം കഴിയുമ്പോഴും ഒടുവില്‍ ഒരു സംശയം ബാക്കി ... നായര്‍ സമുദായത്തിന് ചെന്നിത്തലയും തിരുവഞ്ചൂരും
ഒക്കെയുണ്ട്... ക്രിസ്ത്യാനിക്ക് മാണിയും മറ്റും... ഒരു ജാതിയും മതവും ഇല്ലാത്തവന് വര്‍ഗീയ ബോധം ഉണ്ടാക്കി കൊടുക്കാന്‍ ചാണ്ടിച്ചായനും... മുസ്ലിം സമുദായത്തിന് വേണ്ടി ആരുണ്ട് മന്ത്രി സഭയില്‍ ? മനുഷ്യ സമുദായത്തിനോ ???
പണ്ടൊക്കെ സി.എച്ച് ' എന്‍റെ സമുദായത്തിന് ' എന്ന് അടിക്കടി പറഞ്ഞിട്ടും ഉണ്ടാകാത്ത വര്‍ഗീയതയും വേര്‍തിരിവും ഇപ്പൊ എങ്ങനെ ഉണ്ടായി എന്നത് വലിയൊരു ചോദ്യമായി നമുക്ക് മുന്നിലുണ്ട് ...